കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. സഖ്യകക്ഷികള്‍ അനുവദിക്കുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് കുറച്ച് ദിവസങ്ങള്‍ മുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ഉയര്‍ത്തിക്കാട്ടേണ്ട ആവശ്യമില്ലെന്നും ഇതിന് മുമ്പ് പല നേതാക്കന്മാരും പ്രധാനമന്ത്രിയായത് അവരെ സ്ഥാനാര്‍ത്ഥികളായി ഉയര്‍ത്തിക്കാട്ടാതെയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിനെ രണ്ട് ഘട്ടമായി നേരിടാനാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും തീരുമാനം. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ആദ്യ ഘട്ടത്തിലെ പദ്ധതി. അതിന് ശേഷം ബാക്കിയുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കുക എന്നതാണ് രണ്ടാം ഘട്ടം.
Discussion about this post