ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച ബിന്ദു എന്ന യുവതി സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. പമ്പയിലേക്ക് പോകുന്ന വഴിയില്‍ കണമലയില്‍ വെച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്.
ഇവര്‍ മലചവിട്ടണമെന്ന ആവശ്യവുമായി എരുമേലി പോലീസിനെയായിരുന്നു സമീപിച്ചത്. തുടര്‍ന്ന് ഇവരെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
43 വയസ്സുള്ള ബിന്ദുവിന് ഇരുമുടിക്കെട്ടുണ്ടായിരുന്നില്ല. ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഇവര്‍ കോഴിക്കോട് സ്വദേശിനിയാണ്.
Discussion about this post