സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ്കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. യുവതീപ്രവേശനം അനുവദിക്കരുതെന്നും ടി.കെ വിനോദ്കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ശബരിമലവിഷയത്തിലെ ക്രമസമാധാന പ്രശ്നങ്ങള്‍ വിലയിരുത്തിയാണ് രഹസ്യാന്വേഷണവിഭാഗം സര്‍ക്കാരിനെ കാര്യങ്ങള്‍ ധരിപ്പിച്ചത്.
Discussion about this post