ആക്ടിവിസ്റ്റായ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദുവിന്റെ വീടിനുമുന്നില്‍ പ്രതിഷേധം ശക്തമാക്കി അയ്യപ്പഭക്തര്‍. മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതിനു പകരം നിന്ദിക്കുകയാണ് ബിന്ദു ചെയ്തതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നേരത്തെയും വന്‍ പോലിസ് സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ബിന്ദു എന്ന കോഴിക്കോട് സ്വദേശിനിയായ ആക്ടിവിസ്റ്റ് ശബരിമലയില്‍ പ്രവേശിക്കാനായി എത്തിയത്. മുണ്ടക്കയം പോലിസ്റ്റേഷന് പരിസരത്ത് വെച്ച് പമ്പയിലേക്കുള്ള ബസില്‍ കയറിയാണ് ഇവര്‍ ശബരിമലയ്ക്ക് യാത്ര തിരിച്ചത്. എന്നാല്‍ കണമല എന്ന സ്ഥലത്തുവെച്ചു വിശ്വാസികളെ ഇവര്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലിസ് തിരിച്ചയക്കുകയായിരുന്നു.
Discussion about this post