നടിയെ ആക്രമിച്ച കേസില്‍ ആരോപിതനായ നടന് ദിലീപ് താരസംഘടനയായ ” അമ്മ ” യുടെ പ്രസിഡന്റ് മോഹന്‍ലാലിനെ തള്ളി പറഞ്ഞ് രംഗത്ത് . ആരും തന്നോട് ആവശ്യപ്പെടുകയല്ലായിരുന്നെന്നും കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി താന്‍ സ്വയം രാജി വെയ്ക്കുകയായിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കി .
അമ്മയുടെ ബൈലോ പ്രകാരം തന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമബോദ്ധ്യമുണ്ട് , എന്റെ പേരില്‍ അമ്മ എന്നാ സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മോഹന്ലാലായിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാജി കത്ത് നല്‍കിയത് . രാജിക്കത്ത് സംഘടന സ്വീകരിച്ചാല്‍ രാജിയാണ് , പുറത്താക്കലല്ലയെന്നും ദിലീപ് പറഞ്ഞു .
രാജി കത്ത് ദിലീപില്‍ നിന്നും ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണു അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ അറിയിച്ചത് .
Discussion about this post