അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. ഇവര്‍ തമിഴ്‌നാടിലെ നാഗപട്ടണം സ്വദേശികളാണ്. ശ്രീലങ്കയിലെ വടക്കന്‍ മേഖലയിലെ നെടുന്തീവ് പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന ഒരു മെഷീന്‍ ബോട്ടും ശ്രീലങ്ക പിടിച്ചെടുത്തിട്ടുണ്ട്. അതിര്‍ത്തി കടന്ന് വന്നു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം കഴിഞ്ഞയാഴ്ച ശ്രീലങ്കയില്‍ തടവില്‍ കഴിയുന്ന എട്ട് മത്സ്യത്തൊഴിലാളികളെ വിട്ടുതരാന്‍ വേണ്ടി ശ്രീലങ്കന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
Discussion about this post