ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വിവാദമായിരിക്കവെ സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ ഭ്കതജനങ്ങള്ക്ക് മുറിയനുവദിക്കരുതെന്ന തീരുമാനവുമായി കേരളാ പോലീസ്.
പതിനാറ് മുതല്‍ ഇരുപത്തിനാല് മണിക്കൂറിനപ്പുറം ആരെയും സന്നിധാനത്ത് താങ്ങാന്‍ അനുവദിക്കരുത് . ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് നല്‍കരുത് എന്നിങ്ങനെയാണ് തീരുമാനം .
ശബരിമലയില്‍ വരാനിരിക്കുന്ന തീര്‍ത്ഥാടന സീസണില്‍ എടുക്കേണ്ട നടപടികള്‍ തീരുമാനിക്കാന്‍ വേണ്ടി പോലീസിന്റെ ഉന്നത തല യോഗം ചേര്‍ന്നിരുന്നു.
അതേസമയം ശബരിമലയിലും പരിസരത്തും നടന്ന സംഘര്‍ഷത്തില്‍ രെജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ അന്വേഷണം നടക്കുമെന്നും പോലീസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെയും നടപടിയുണ്ടാകും.
ഡിജിപി ലോക് നാഥ് ബഹറ , എഡിജിപി അനില്‍കാന്ത് , ഇന്റലിജന്‍സ് എഡിജിപി വിനോദ്കുമാര്‍ , ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു
Discussion about this post