ഉമയനല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ബിജെപി, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി. ശബരിമല യുവതീപ്രവേശ വിധിയെ സംബന്ധിച്ച എൽഡിഎഫ് വിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോകുമ്പോഴാണു സംഭവം. പ്രതിഷേധക്കാരെ പൊലീസ് മാറ്റി.
കൊല്ലം ഉമയനല്ലൂരാണ് കരിങ്കൊടി കാട്ടിയത്. ഇരവിപുരം ബൂത്ത് പ്രസിഡൻറ് അനിലിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി ഇരവിപുരം മണ്ഡലം ജനറൽ സെക്രട്ടറി സി.ബി പ്രതീഷ്, യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗം പ്രജിത്ത്, നേതാക്കന്മാരായ ജയപ്രകാശ്, സജിത്ത്, രാജേഷ് എന്നിവർ നേതൃത്വം നൽകി.
Discussion about this post