കഴിഞ്ഞ മാസം പാക് അധീന കശ്മീരിലെ ഹെലികോപ്റ്റര്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് രണ്ട് ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ലഡാഖിലെ ട്രിഗ് ഹയിറ്റിന് സമീപത്ത് വെച്ചാണ് ചൈനീസ് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെപ്റ്റംബര്‍ 30നായിരുന്നു പാക് അധീന കശ്മീരിലെ ഒരു ഹെലികോപ്റ്റര്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് കയറിയത്. ഇതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു രണ്ട് ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലേക്ക് കടന്നത്. ഇവ രണ്ടും പത്ത് മിനിറ്റോളം ഇന്ത്യയിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
പാക് അധീന കശ്മീരിലെ ഹെലികോപ്റ്റര്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രിയെ വഹിച്ചുകൊണ്ടായിരുന്നു നിയന്ത്രണരേഖ കടന്നത്.
അതേസമയം ഒക്ടോബര്‍ ആദ്യവാരം ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ അരുണാചല്‍ സെക്ടറില്‍ നിയന്ത്രരേഖ ലംഘിച്ച് ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്ക് പ്രവേശിച്ചിരുന്നു.
Discussion about this post