ഇംഫാല്‍: മണിപ്പൂരിലെ ചന്‍ഡല്‍ ജില്ലയില്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ ഇന്ത്യ – മ്യാന്മര് അതിര്‍ത്തി അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു ഭീകരവാദികള്‍ മ്യാന്മര് അതിര്‍ത്തി വഴിയാണെത്തിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, സൈനിക തലവന്‍ ജനറല്‍ ധല്‍ബീര്‍ സിങ് സുഹാഗെന്നിവര് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെചുത്ത് മണിപ്പൂരിലും നാഗാലന്ഡിലുമുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലധികം സംഘടനകള്‍ ചേര്‍ന്നാകാം ആക്രമണം നടതത്ിയതെന്നാണ് കരുതുന്നത്.
മണിപ്പൂരിലെ ചന്‍ഡല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 16 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു.
Discussion about this post