ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി 2000ലധികം പേരെ അറസ്റ്റ് ചെയ്തു. 452 കേസിലായി 2,061 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ശബരിമലയില്‍ പരിസര പ്രദേശങ്ങളായ പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയെന്ന് പേരിലാണ് ഇവരില്‍ പലരെയും അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ കൂട്ടം കൂടി നിന്നതിനും ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം 1,500 പേരെ ഇതിനോടകം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കുടുക, കൂട്ടം കൂടി നാമം ജപിക്കുക, പോലീസുമായി ഉന്തും തള്ളിലുമേര്പ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ നടത്തിയെന്ന് പറയപ്പെടുന്നവര്‍ക്കാണ് ജാമ്യം നല്‍കിയിട്ടുള്ളത്. അതേസമയം പൊതുമുതല്‍ നശിപ്പിക്കുക, സ്ത്രീകളെ ആക്രമിക്കുക, പോലീസിനെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളില്‍ ജാമ്യം നല്‍കിയിട്ടില്ല. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഇത് കൂടാതെ കണ്ടാലറിയാവുന്ന സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ പ്രതികളുടെ ഫോട്ടോകള്‍ പോലീസ് ഇന്ന് പുറത്ത് വിടുമെന്നും പറയപ്പെടുന്നു. അതേസമയം കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ട് ലുക്കൗട്ട് നോട്ടീസില്‍ ഒരു പോലീസുകാരന്റെ ഫോട്ടോ ഉള്‍പ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
Discussion about this post