ശബരിമല വിഷയത്തില്‍ സംസ്ഥാന പോലീസ് നടത്തിയ അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. അക്രമസംഭവങ്ങളുമായി ബന്ധമില്ലാത്തവരെ ഉപദ്രവിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നാമജപയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ശബരിമല വിഷയത്തില്‍ ഏകദേശം 2000ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അക്രമ സംഭവങ്ങളിലെ പങ്കാളിത്തം ഉറപ്പിച്ചാല്‍ മാത്രമെ അറസ്റ്റ് നടത്താന്‍ പാടുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വില നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയാകാമെങ്കിലും അത് ഒരു വിധത്തിലും ഭീതി പടര്‍ത്താനുള്ള ഒരു നീക്കമാകരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള പ്രവണത പോലീസിന്റെ പക്കല്‍ നിന്നും ഉണ്ടായെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പോലീസ് അറസ്റ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികളാ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
Discussion about this post