അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇക്ബാല്‍ കസ്കറിന് ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന് ലഭിച്ചു. അഞ്ച് പോലീസദ്യോഗസ്ഥര്ക്കാണ് സസ്പെന്ഷന് ലഭിച്ചത്. ഇവര്‍ ദാവൂദ് ഇബ്രാഹിമിന് സിഗരറ്റും ബിരിയാണിയും നല്‍കിയെന്ന് ആരോപണമുണ്ട്. താനെ പോലീസ് ജോയിന്റ് കമ്മീഷണറാണ് സസ്പെന്ഷന് നല്‍കിയത്.
കഴിഞ്ഞ് വര്‍ഷമായിരുന്നു കസ്കര്‍ പോലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് ജയിലിലായ കസ്കര്‍ കഴിഞ്ഞ ദിവസം തനിക്ക് നെഞ്ചുവേദനയും പല്ലുവേദനയുമുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കസ്കറിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് എത്തിച്ച വേളയിലായിരഹുന്നു കസ്കറിന് പോലീസ് അനധികൃത സൗകര്യങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയത്.
Discussion about this post