ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍ ബിജെപിയില്‍ ചേര്‍ന്നു തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ മാധവന്നായര്ക്ക് അംഗത്വം നല്കി
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ജി രാമന് നായരടക്കം മറ്റ് നാലുപേരും ബിജെപിയിലേക്ക് എത്തി.
കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായിരുന്ന ജി.രാമന് നായര്‍, വനിതാ കമ്മീഷന് മുന്‍അംഗം പ്രമീളാ ദേവി, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന് നായര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത് .
മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കണ്ടു. തിരുവനന്തപുരത്ത് വച്ചാണ് അദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ,നാരായണ വര്‍മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.
Discussion about this post