മലപ്പുറം: ദുരിതാശ്വാസ നിധിയിലേക്കു വന്ന പണത്തില്‍ തട്ടിപ്പ് നടത്തിയ സിപിഎം നേതാവുള്‍പ്പെടെ ആരുപേര്‍ക്ക് സസ്പെന്ഷന് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം ഉള്‍പ്പെടെ ട്രഷറിയില്‍ വന്‍ക്രമക്കേട് ആണ് എന്‍ജിഒ യൂണിയന് നേതാവ് ഉള്‍പ്പെടെ ആറ് പേല് നടത്തിയത്.
എന്‍.ജി.ഒ യൂണിയന് നേതാവും ചങ്ങരംകുളം സബ് ട്രഷറയിലെ എല്‍.ഡി ക്ലര്‍ക്കുമായ കെ സന്തോഷ് , ചങ്ങരംകുളം, പൊന്നാനി ട്രഷറി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന്.
യൂണിയന് നേതാവായ കെ. സന്തോഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കിലെ അക്കൗണ്ട് നമ്പര്‍ മാറ്റി എഴുതിയാണ് സ്വന്തം പേരിലാക്കിയത്. ഇത്തരത്തില്‍ സംഭവനയായി എത്തിയ പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഇയാള്‍ മാറ്റിയതായി കണ്ടെത്തി. അറുപത്തയ്യായിരത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇതിനു പുറമെ പെന്‍ഷന്‍കാരുടെ ആദായ നികുതി അടയ്ക്കാന്‍ ബ്ലാങ്ക് ചെക്ക് വാങ്ങി പണം തട്ടുകയും ചെയ്തിട്ടുണ്ട്.
പൊന്നാനി ഓഫീസിലെ സര്‍ട്ടിഫിക്കറ്റ് ബുക്ക് മോഷണം പോയതുമായി ബന്ധപെട്ട അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. സന്തോഷിനെ കൂടാതെ സബ് ട്രഷറി ഓഫീസര്‍ സന്ധ്യ, ഗ്രേഡ് അക്കൗണ്ടന്റ് മന്‍സൂര്‍ അലി, പൊന്നാനി സബ് ട്രഷറി ഓഫീസര്‍ ഹേമലത, ജൂനിയര്‍ സൂപ്രണ്ട് അനില്‍കുമാര്‍, ജൂനിയര്‍ അക്കൗണ്ടന്റ് ശ്രീജിത്ത് എന്നിവരാണ് സസ്പെന്‍ഷനിലായത്.
Discussion about this post