സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും സര്‍ക്കാരിനിഷ്ടമില്ലാത്ത ഭാഗങ്ങള്‍ മാറ്റിയെന്ന പരാതിയുമായി പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍. ഭാഗങ്ങള്‍ മാറ്റിയതിനെതിരെ കരിക്കുലം കമ്മിറ്റിയില്‍ ഭിന്നത രൂക്ഷമാണ്.
മുഹമ്മദ് ബഷീര്‍ ഗാന്ധിയെക്കുറിച്ച് എഴുതിയ പാഠഭാഗവും നെഹ്റുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട പാഠഭാഗവുമാണ് നീക്കിയിരിക്കുന്നത്. ഇതിനെതിരെ പാഠപുസ്തകം പരിഷ്കരിക്കുന്ന കരിക്കുലം കമ്മിറ്റിയില്‍ ഭിന്നത രൂപപ്പെട്ടിട്ടുമുണ്ട്. ഈ ഭാഗങ്ങള്‍ സര്ക്കാരിനിഷ്ടമില്ലാത്തതുകൊണ്ടാണ് മാറ്റിയതെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.
Discussion about this post