കൊട്ടാരക്കര: പതിനേഴുകാരിയെ ഉപദ്രവിച്ച കേസില്‍ കുണ്ടറയില്‍ പെന്തക്കോസ്ത് സഭയുടെ പാസ്റ്ററെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാഴൂര്‍ പുളിക്കല്‍ കവലയില്‍ കളിയിക്കല്‍ വീട്ടില്‍ ബിജുസാം (43) ആണ് അറസ്റ്റിലായത്. ഇയാളെ കൊല്ലം സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. കുണ്ടറയില്‍ പെന്തക്കോസ്ത് സഭയുടെ ചര്‍ച്ച് ഓഫ് ഗോഡ് എന്ന പ്രാര്‍ഥനാലയത്തിലെ പാസ്റ്ററാണ് ബിജുസാം.
ആറുമുറിക്കട സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഉപദ്രവിക്കപ്പെട്ടത്. ഒന്നരവര്‍ഷം മുന്‍പായിരുന്നു സംഭവം. പ്രാര്‍ഥന നടത്താന്‍ വീട്ടില്‍ എത്താറുള്ള ബിജുസാം ഒരിക്കല്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. സഭയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാട്ടാമെന്ന പേരില്‍ ഇയാള്‍ ലാപ്ടോപ്പ് തുറന്നു. ഇതില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടുകയും പെണ്‍കുട്ടിയെ ബലപ്രയോഗത്തില്‍ കീഴ്പ്പെടുത്തിയശേഷം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.സംഭവത്തെപ്പറ്റി എഴുകോണ്‍ പൊലീസിന്റെ വിശദീകരണമാണിത്.
പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടി പഠനത്തില്‍ ഏറെ പിന്നോക്കം പോയപ്പോള്‍ സ്കൂളിലെ അധ്യാപകര്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവം പുറത്തുവന്നത്. രക്ഷിതാക്കളോടു വിവരം അറിയിച്ചശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതി എഴുകോണ്‍ പോലീസിനു കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബിജുസാമിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഭാര്യയും രണ്ടു കുട്ടികളുമുള്ള ബിജുസാം പ്രാര്ഥനാലയത്തോടുചേര്ന്ന പാഴ്സനേജിലാണ് താമസിച്ചിരുന്നത്. കൊട്ടാരക്കര കുളക്കടയില്‍ ഇയാള്‍ക്ക് സ്വന്തമായി വീടും വസ്തുവുമുണ്ട്. മറ്റു പീഡനക്കേസുകള്‍ ഉണ്ടോയെന്നതു സംബന്ധിച്ച് ഇവിടുത്തെ വിശ്വാസികളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post