ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് അഡ്വക്കേറ്റ് ടി.ജി.മോഹന്‍ദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി നീട്ടിവെച്ചു. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണ് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ പല പ്രത്യേകതകളുമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.
വിശ്വാസികളായ ഹിന്ദുക്കളെ മാത്രം പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കില്ലേ എന്ന് കോടതി ചോദിച്ചു. എന്നാല്‍ സുപ്രീം കോതിവിധിപ്രകാരം ശബരിമലയിലെ കീഴ്വഴക്കങ്ങള് നഷ്ടപ്പെട്ടതായി ഹര്ജിക്കാരന് കോടതിയില്‍ വാദിച്ചു. ഉത്തരവ് പ്രകാരം വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ക്കാണ് പ്രവേശനമെന്നും ഹര്ജിക്കാരന് കോടതിയില്‍ വ്യക്തമാക്കി.
ഹര്‍ജിയില്‍ അതൃപ്തിയുണ്ടെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം ഇരുമുടിക്കെട്ടില്ലാതെയും മലചവിട്ടാമെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാനാകില്ലെന്നും പക്ഷെ ക്ഷേത്രത്തിലേക്ക് കടക്കാന്‍ മറ്റൊരു വഴിയുണ്ടെന്നും അത് വഴി ഇരുമുടിക്കെട്ടില്ലാതെ കടക്കാമെന്നും കോടതി പറഞ്ഞു. ഈ
ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും കോടതി പരിഗണിക്കുക.
അതേസമയം ശബരിമലയില്‍ പ്രവേശനം നടത്താനാഗ്രഹിക്കുന്ന നാല് യുവതികള്‍ ഹൈക്കോടതിയില്‍ സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി അപക്വമാണെന്നും ഹൈകോടതിയുടെ വിലയിരുത്തി. സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ പോലിസിനെ സമീപിച്ചിട്ടില്ല. ഈ ആവശ്യവുമായി ആദ്യം പൊലീസിനെ ആയിരുന്നു സമീപിക്കേണ്ടകതെന്നും കോടതി പറഞ്ഞു.
Discussion about this post