അംഗരക്ഷകന്റെ വെടിയേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ മുന്‍ ക്രിക്കറ്റ് തരാം ശ്രീലങ്കന്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജ്ജുന രണതുംഗയെ പോലീസ് അറസ്റ്റ് ചെയ്തു . ഉടന്‍ തന്നെ രണതുംഗയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്താവ് അറിയിച്ചു .
കഴിഞ്ഞ ദിവസം രണതുംഗയുടെ അംഗരക്ഷകന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയുടെ പക്ഷക്കാരനായ രണതുംഗയുടെ ഓഫീസില്‍ ജനക്കൂട്ടം അതിക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പോഴാണ് അംഗരക്ഷകര്‍ വെടിയുതിര്‍ത്തത് .
ശ്രീലങ്കയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ശേഷം നടക്കുന്ന ആദ്യ പോലീസ് നടപടിയാണ് രണതുംഗയുടെ അറസ്റ്റ് .
Discussion about this post