ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നവംബര്‍ അഞ്ചിന് ആകെ ഒരു ദിവസത്തേക്ക് മാത്രമാണ് ശബരിമലയുടെ നട തുറക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നവംബര്‍ 13നാണെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. അതിന് മുമ്പ് ഹര്‍ജികള്‍ പരിഗണിക്കില്ലായെന്ന് കോടതി വ്യക്തമാക്കി. അഖില ഭാരതീയ മലയാളി സംഘാണ് ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post