തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് ഇരുടീമുകളും തയ്യാര്‍. ഏകദിന പരമ്പരയിലെ അവസാന കളിയാണിന്ന്. സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ മത്സരം ഉച്ചയ്ക്ക് 1.30നു തുടങ്ങും. പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ നോക്കുന്നത്. അതേസമയം വെസ്റ്റ് ഇന്‍ഡീസ് സമനില നേടാനും പരിശ്രമിക്കുന്നതായിരിക്കും.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഇരുടീമുകളും സ്റ്റേഡിയത്തിലെത്തുന്നതായിരിക്കും. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ 300 പോലും സുരക്ഷിതമായ സ്കോര്‍ ആയിരിക്കില്ലെന്നാണു വിദഗ്ധര്‍ നല്കുന്ന സൂചന. അതേസമയം കാലാവസ്ഥ അനുകൂലമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാലും രാവിലെ കാര്യവട്ടത്ത് ചെറിയ തോതില്‍ മഴ പെയ്തിരുന്നു.
റാവിസ് ലീല ഹോട്ടലിലാണ് ടീമംഗങ്ങള്‍ താമസിക്കുന്നത്.
Discussion about this post