ആഗോള തലത്തില്‍ രാജ്യങ്ങളുടെ ബിസിനസ് അനുകൂല സാഹചര്യ പട്ടികയില്‍ ഇന്ത്യയ്ക്ക് 77ാം സ്ഥാനം ലഭിച്ചു. ലോക ബാങ്കാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 100ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളില്‍ ആറിലും ഇന്ത്യ പുരോഗതി നേടിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
സംരംഭകത്തുടക്കം, നിര്‍മാണ അനുമതി, വൈദ്യുതി ലഭ്യത. വായ്പാ ലഭ്യത, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ഇന്ത്യ നേട്ടം കൈവരിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ നാല് കൊല്ലമായി ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ ഉയര്‍ന്ന് വരുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. 2014ല്‍ ഇന്ത്യ 142ാം സ്ഥാനത്തായിരുന്നു. അടുത്ത കൊല്ലം 131ഉം അതിന്റെയടുത്ത കൊല്ലം 100ാം സ്ഥാനവുമായിരുന്നു ഇന്ത്യ കൈവരിച്ചത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ന്യൂസിലന്‍ഡാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്നത് സിംഗപ്പൂരും ഡെന്മാര്ക്കുമാണ്. നാലാം സ്ഥാനം ഹോങ്കോങ്ങിനാണ്. എട്ടാം സഥാനത്താണ് യു.എസുള്ളത്. ചൈന 46ാം സ്ഥാനത്തും പാക്കിസ്ഥാന് 136ാം സ്ഥാനത്തുമാണ്.
റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും പുരോഗതി നേടിയ 10 പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. പട്ടികയില്‍ ആദ്യ 50 രാജ്യങ്ങളില്‍ ഒന്നാകണമെന്നാണ് പ്രധാനമന്ത്രി 2014ല്‍ പ്രഖ്യാപിച്ച ലക്ഷ്യം. ഇത് അപ്രാപ്യമല്ലെന്ന് ലോകബാങ്ക് വക്താക്കാള്‍ പറയുന്നു.
അതേസമയം ബിസിനസ് തുടങ്ങുന്ന കാര്യത്തിലും വ്യവസായ വാണിജ്യ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലും വസ്തുവകകളുടെ റജിസ്ട്രേഷനിലും ഇന്ത്യ ഇപ്പോഴും പിന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജി.എസ്.ടിയുടെ പൂര്‍ണ നേട്ടം അടുത്ത വര്‍ഷമാകും പ്രതിഫലിക്കുകയെന്നു ലോക ബാങ്ക് സീനിയര്‍ ഡയറക്ടറും ഇക്കോണമിസ്റ്റുമായ ശാന്ത ദേവരാജന്‍ പറഞ്ഞു.
ഇന്ത്യ ‘നികുതികളുടെ രാജാവാ’ണെന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതൊരു വസ്തുതയല്ലെന്ന് ശാന്ത ദേവരാജന്‍ വ്യക്തമാക്കി. രാജ്യം ഇറക്കുമതിത്തീരുവ ചുമത്തുന്നുണ്ടെങ്കിലും അത് വളരെ ഉയരത്തിലല്ലെന്നും ദക്ഷിണേഷ്യയില്പ്പോലും ഇന്ത്യയുടെ നികുതി കൂടുതലല്ലെന്നും അവര്‍ പറഞ്ഞു.
Discussion about this post