സാലറി ചാലഞ്ചില്‍ സര്‍ക്കാര്‍ ഇറക്കിയ പുതിയ സര്‍ക്കുലര്‍ കോടതിയലക്ഷ്യമാണെന്ന് എന്‍.ജി.ഓ സംഘ്. ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് എന്‍.ജി.ഓ സംഘിന്റെ തീരുമാനം.
ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന സ്വഭാവം പുതിയ സര്‍ക്കുലറിനും ഉണ്ടെന്നാണ് എന്‍.ജി.ഒ സംഘിന്റെ വാദം. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിനെക്കാളും കുറഞ്ഞ തുക ദുരിതാശ്വാസനിധിയിലേക്ക് ഓഫിസ് വഴി നേരിട്ട് നല്‍കാനുള്ള സൗകര്യം ഇപ്പോഴും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. അങ്ങനെയുള്ളവര്‍ക്ക് സാലറി ചാലഞ്ചിന്റെ ഭാഗമായല്ലാതെ ഇഷ്ടമുള്ളതുക സംഭാവന ചെയ്യാമെന്നാണ് പുതിയ സര്ക്കുലറിലുമുള്ളത്.
ഈ സര്‍ക്കുലര്‍ കോടതിയലക്ഷ്യമാണെന്നും സര്‍ക്കാരിന്റെ ദാര്‍ഷ്ഠ്യം ഒരു കാരണവശാലം അനുവദിക്കാനാവില്ലെന്നും എന്‍.ജി.ഓ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും കോടതിയില്‍ നിന്നം അനുകൂല വിധി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സാലറി ചാലഞ്ചിനോട് മിക്ക ജീവനക്കാരും സഹകരിച്ചുകഴിഞ്ഞെന്നും കൂടുതല്‍ പേര് ഇനി പങ്കാളികളാകുമെന്നും എന്‍.ജി.ഒ യൂണിയന് അവകാശപ്പെടുന്നു. സാലറി ചലഞ്ചില്‍ പങ്കെടുത്തവരില്‍ സമ്മതപത്രം ഇനിയും നല്കാത്തവര് ഇന്ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരില്‍ നിന്ന് വാങ്ങിയ വിസമ്മത പത്രം തിരികെ നല്‍കണമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍.ജി.ഒ അസോസിയേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post