പമ്പയിലേക്ക് കൂടുതല്‍ വാഹനസൗകര്യം വേണമെന്ന ഹര്‍ജ്ജി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി . പമ്പയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ വേണ്ടെന്ന നിലപാടില്‍ എത്തിയത് .
ബേസ് ക്യാമ്പ് നിലക്കലാണ് . മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് സര്‍ക്കാര്‍ അത്തരമൊരു തീരുമാനം എടുത്തതെന്നും കോടതി നിരീക്ഷിച്ചു . അതിനാല്‍ ഇത്തരമൊരു ഹര്‍ജ്ജി നിലവില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ഹൈകോടതി വ്യക്തമാക്കി .
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്വകാര്യ ബസുകള്‍ക്ക് പമ്പവരെ പോകാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം . മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിലക്കല്‍ വരെ മാത്രമേ ബസുകള്‍ക്ക് വരാന്‍ സാധിക്കുവെന്ന് ദേവസ്വം ബോര്‍ഡും കോടതിയില്‍ വ്യക്തമാക്കി .
Discussion about this post