തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ് 31.5 ഓവറില്‍ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടപ്പോള്‍ ആകെ നേടിയത് 104 റണ്‍സായിരുന്നു. പലരും ഒറ്റയക്കമാണ് റണ്‍സായി നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14.5 ഓവറില്‍ വിജയലക്ഷ്യം നേടുകയായിരുന്നു.
മത്സരത്തില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ നേടിയിരുന്നു. അതേസമയം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ശിഖര്‍ ധവാനായിരുന്നു. തുടര്‍ന്ന് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്നായിരുന്നു ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. രോഹിത് ശര്‍മ്മ 63 റണ്‍സായിരുന്നു നേടിയത്.
Discussion about this post