ശ്രീലങ്കന്‍ പാര്‍ലമെന്റ് നവംബര്‍ അഞ്ചിന് ചേരില്ലെന്ന് പ്രസിഡന്റായ സിരിസേനയുടെ പാര്‍ട്ടി വ്യക്തമാക്കി. നവംബര്‍ പതിനാറിന് മുമ്പായി പാര്‍ലമെന്റ് കൂടിലെന്നാണ് അവര്‍ പറയുന്നത്.
അഞ്ചിന് പാര്‍ലമെന്റ് കൂടുമെന്ന് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് സിരിസേനയുടെ പാര്‍ട്ടി അറിയിപ്പുമായി മുന്നോട്ട് വന്നത്. പാര്‍ലമെന്റിന് കൂടാന്‍ സമയം വേണമെന്നും അഞ്ചിന് കൂടാന്‍ വേണ്ടത്ര സമയമില്ലെന്നും സിരിസേനയുടെ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ (യു.പി.എഫ്.എ) മുതിര്‍ന്ന പാര്‍ലമെന്റ് അംഗം സുശീല്‍ പ്രേമജയന്ത പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട് മൈത്രി വിക്രമസിംഗെ താനാണ് പ്രധാനമന്ത്രിയെന്നും പാര്‍ലമെന്റില്‍ തനിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും പറയുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടി അടിയന്തിരമായി പാര്‍ലമെന്റ് വിളിച്ച് കൂട്ടണമെന്ന് വിക്രമസിംഗെ പറഞ്ഞപ്പോളാണ് പാര്‍ലമെന്റ് നവംബര്‍ പതിനാറ് വരെ സസ്‌പെന്‍ഡ് ചെയ്ത് പ്രസിഡന്റ് ഉത്തരവിറക്കിയത്.
അതേസമയം രാജപക്‌സെ വിക്രമസിംഗെയുടെ പാര്‍ട്ടിയില്‍ നിന്നും പലരെയും തന്റെ പക്ഷത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.
Discussion about this post