തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെ.എം മാണി രാജി വെച്ചാല്‍ പകരക്കാരനായി ജോസ് കെ.മാണിയെ മന്ത്രിയാക്കാന്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.കെ.എം മാണിക്ക് പകരം ജോസ് കെ.മാണി മന്ത്രിയാകില്ല.മാണി ഗ്രൂപ്പിലും ,ജോസഫ് ഗ്രൂപ്പിലും മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ടെന്നും,എംഎല്‍എ അല്ലാത്ത എംപിയെ മന്ത്രിയാക്കേണ്ട കാര്യമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ആരുടെയും കുടുംബസ്വത്തല്ല.ജോസ്.കെ മാണിക്ക് മന്ത്രിയാകാനുള്ള യോഗ്യതയില്ല.എന്നാല്‍ കെ.എം മാണിക്ക് പിന്നില്‍ ഉറച്ച് നില്ക്കും.ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാമെന്ന് പറഞ്ഞല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്.ജോസ് കെ മാണി പിഞ്ചിലയാണ്.പാര്‍ട്ടിയില്‍ മൂത്ത് പഴുത്ത നേതാക്കന്മാര് വേറെയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
ബാര്‍ കോഴയാരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയെയാണ് തകര്‍ത്തത് .തനിക്കെതിരെയുള്ള അടിസ്ഥാനപരമായ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നതായും പിസി കൂട്ടിച്ചേര്‍ത്തു.
Discussion about this post