ഡല്‍ഹി: തുടര്‍ച്ചയായി പതിനെട്ടുദിവസം ഇന്ധനവില കുറയുന്നു. രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. കഴിഞ്ഞ മാസം 18 മുതല്‍ ആണ് തുടര്‍ച്ചായായി ഇന്ധനവില കുറയുന്നത്.
കഴിഞ്ഞ 17 ന് എറണാകുളം ജില്ലയില്‍ പലഭാഗത്തും പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില. ഇന്നലെ വില യഥാക്രമം 80.74 രൂപയും 77.15 രൂപയും. ഓഗസ്റ്റ് 16നു തുടങ്ങിയ വിലക്കയറ്റം 2 മാസത്തോളം നീണ്ട ശേഷമാണ് ഇടിഞ്ഞത്. ഭീമമായ വിലവര്‍ധനയെത്തുടര്‍ന്ന് കഴിഞ്ഞ നാലിന് കേന്ദ്രസര്‍ക്കാര്‍ ലീറ്ററിന് ഒന്നര രൂപ വീതം തീരുവ കുറച്ചിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചു. ഇന്നലെ മാത്രം പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്.
Discussion about this post