ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നല്‍കിയിട്ടുള്ള പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ കാരണങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ പരിശോധന നടത്താന്‍ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എസ്.ശ്രീധരന്‍ പിള്ള സാമുദായിക ഐക്യം തര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും നിലയ്ക്കലില്‍ അയ്യപ്പഭക്തനായ ശിവദാസന്റെ മരണത്തില്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് പ്രമോദ് പുഴങ്കരയാണ് പരാതി നല്‍കിയത്.
Discussion about this post