ശബരിമലയുവതി പ്രവേശനത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്.എസ്.പി . ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പോലെ പതറിയ മറ്റൊരു പാര്‍ട്ടി വേറെയില്ലെന്ന് ദേശീയ ജനറല്‍ സെക്രടറി ടി.ജെ ചന്ദ്രചൂഡന് കുറ്റപ്പെടുത്തി .
പക്വവും ശക്തവുമായ നിലപാട് കോണ്‍ഗ്രസ് എടുക്കാത്തത് ഘടകകക്ഷികള്‍ക്കും ക്ഷീണമാണ് . കോണ്‍ഗ്രസിന് വോട്ട് മാത്രമായി ചിന്ത . ബിജെപിയില്‍ നിന്നും വിഭിന്നമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കേണ്ടതെന്നും ആര്.എസ്.പി കൊല്ലം ജില്ലാസമ്മേളനത്തില്‍ പറഞ്ഞു . ഇതോടെ ശബരിമല യുവതിപ്രവേശന വിഷയത്തില്‍ യു.ഡി.എഫിലെ ഭിന്നതയാണ് വെളിച്ചത്ത് വന്നിരിക്കുന്നത് .
പ്രസംഗത്തിലെ പരാമര്‍ശം
“കുറെ പേര് കൊടി പിടിച്ചും , കുറെപേര് കൊടി പിടിക്കാതെയും പങ്കെടുക്കാമെന്നതാണ് കോണ്‍ഗ്രസ് നയം . ഇങ്ങനെ പങ്കെടുത്താല്‍ നമ്മള് എങ്ങനെ തിരിച്ചറിയും ? ആകെയൊരു കൊടിയല്ലേയുള്ളൂ അത് ബിജെപിയുടെയും , ആര്.എസ്.എസിന്റെയും കൊടിയാണ് . അതില്‍ പങ്കെടുക്കാം എന്ന് പറയേണ്ടി വരുന്നു . എന്താണ് കാരണം ?ഹിന്ദുക്കളുടെ പിന്തുണക്കിട്ടില്ല . എല്ലാ പ്രശ്നവും വോട്ടാണ്. ഇവിടെയൊക്കെ ആശയുടെയും പ്രത്യാശയുടെയും കിരണങ്ങള്‍ നാം കാണുന്നു . കേരള പാര്‍ട്ടിയില്‍ നിലപാടില്ല എന്നതല്ലേ സത്യം ? . നിലപാടെടുക്കാന്‍ വയ്യാതായി , ആര്.എസ്.എസിന്റെ കൊടികീഴില് പങ്കെടുക്കാം തീരുമാനിച്ചൊരു പാര്‍ട്ടിയ്ക്ക് എന്ത് നിലപാടാണ് ? ശക്തമായ നിലപാട് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കേണ്ടതായിരുന്നു . കുറെ കൂടി പക്വമായിട്ട് കാര്യങ്ങള്‍ ചിന്തിച്ച് നിലപാട് എടുത്തില്ലെങ്കില്‍ അതിന്റെ കേട് നമ്മള് കൂടി അനുഭവിക്കണം , മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയില്‍ . ശബരിമല വിഷയത്തില്‍ എടുക്കേണ്ട പ്രത്യേക നിലപാടില്‍ പക്വത പ്രകടമായിട്ടില്ല കേരള നേതൃത്വത്തില്‍ . ബിജെപിയില്‍ നിന്നും വിഭിന്നമായ നിലപാട് ഈ വിഷയത്തില്‍ എടുക്കാന്‍ കഴിയണം “
Discussion about this post