ദീപാവലി ആഘോഷങ്ങള്‍ക്ക് ഇടയില്‍ മൂന്ന് വയസ്സുകാരിയുടെ വായില്‍ യുവാവ് പടക്കം വെച്ച് പൊട്ടിച്ചു . ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു .
മീററ്റിലെ ദോരല റോഡിലാണ് സംഭവം നടന്നത് . പ്രദേശവാസിയായ യുവാവാണ് പെണ്‍കുട്ടിയുടെ വായില്‍ പടക്കം വെച്ച് പൊട്ടിച്ചത് . അന്‍പതോളം സ്റ്റിച്ചുകളാണ് കുട്ടിയുടെ വായില്‍ ഇടേണ്ടി വന്നത് . മുറിവില്‍ അണുബാധയുണ്ടായത്തോടെ കുട്ടിയുടെ നില അതീവ ഗുരുതരമായി . പിതാവ് നല്കിയ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു . പ്രതി ഒളിവിലാണ് .
Discussion about this post