ഡല്‍ഹി: ആദ്യമായി ഇന്ത്യ താലിബാനുമായി ചര്‍ച്ചകള്‍ക്കു തയാറെടുക്കുന്നതായി സൂചന. മോസ്കോയില്‍ വെള്ളിയാഴ്ച അനൗദ്യോഗിക ചര്‍ച്ച നടക്കുമെന്നാണു റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് റഷ്യയാണു മധ്യസ്ഥത വഹിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകളിലേക്ക് ഇന്ത്യ, യുഎസ്, പാക്കിസ്ഥാന്, ചൈന എന്നീ രാജ്യങ്ങള്‍ക്കു ക്ഷണമുണ്ട്. താലിബാന് പ്രതിനിധികളും ചര്‍ച്ചയ്ക്കെത്തും.
അഫ്ഗാന് വിഷയത്തില്‍ റഷ്യയില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞെങ്കിലും താലിബാനുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ചു പ്രതികരിച്ചില്ല. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന അമര്‍ സിന്‍ഹ, പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന ടി.സി.എ.രാഘവന് എന്നിവര്‍ താലിബാനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post