അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ കേരളാ ഹൈക്കോടതി ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. കെ.എം.ഷാജി വര്‍ഗ്ഗീയ ധ്രൂവീകരണം നടത്തിക്കൊണ്ടുള്ള പ്രചരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കാനായി വര്‍ഗ്ഗീയ ധ്രൂവീകരണം നടത്തിക്കൊണ്ട് പ്രചരണം നടത്തി എന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ വാദിച്ചത്. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു കെ.എം.ഷാജി. 2,287 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു കെ.എം.ഷാജി വിജയിച്ചത്.
വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കെ.എം.ഷാജി ഒരിക്കലും വര്‍ഗ്ഗീയ പ്രചരണം നടത്തിയിട്ടില്ലായെന്ന് മുസ്ലീം ലീഗും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വര്‍ഗ്ഗീയതയെ എക്കാലവും എതിര്‍ത്ത ഒരു വ്യക്തിത്വമാണ് കെ.എം.ഷാജിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹര്‍ജിക്കാരന്‍ കേസില്‍ പല കൃത്രിമവും കാണിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു.
Discussion about this post