സിഡ്കോ ജീവനക്കാരിയായ തന്നെ ജോലി സ്ഥലത്ത് പീഡിപ്പിക്കുന്നുവെന്നു പരാതിയുമായി സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശ ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു . തന്നെയും മകനെയും സിപിഎം നേതാക്കള്‍ ഭീക്ഷണിപ്പെടുത്തുന്നുവെന്നുമുള്ള പരാതിയും ആശ നല്‍കിയിട്ടുണ്ട് .
ശബരിമല വിഷയവുമായി നടന്ന പോലീസ് അതിക്രമത്തിനെതിരെ ബിജെപി തിരുവനന്തപുരത്ത് നടത്തിയ സമരപ്പന്തലില്‍ ആശയുടെ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ മിലാന്‍ പങ്കെടുത്തിരുന്നു . ഇതിനെ പിന്തുണച്ചതിനെ തുടര്‍ന്ന് ഭീഷണി സ്വരം ഉയര്‍ന്നതായി ആശ മുന്പ് തന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .
Discussion about this post