ശുക്രഗ്രഹത്തിലേക്കുള്ള ദൗത്യം 2023ഓടെ നടത്താന്‍ ഐ.എസ്.ആര്.ഓ തയ്യാറെടുക്കുന്നു. ശുക്രഗ്രഹത്തിന്റെ പ്രതലത്തെപ്പറ്റിയും പ്രതലത്തിനടിയിലുള്ളതിനെപ്പറ്റിയും അന്തരീക്ഷത്തെപ്പറ്റിയും മറ്റും പഠിക്കാന്‍ വേണ്ടിയുള്ള ദൗത്യമാണ് ഐ.എസ്.ആര്.ഓ നടത്തുക.
ഗ്രഹത്തിനെപ്പറ്റി പഠിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്കും നല്‍കാവുന്നതാണ്. 12 സാമഗ്രികളാണ് നിലവില്‍ ഇന്ത്യ ശുക്രനിലേക്ക് അയക്കുക. ഇതില്‍ തെര്‍മല്‍ ക്യാമറ, മേഘങ്ങളെ നിരീക്ഷിക്കുന്ന ക്യാമറ തുടങ്ങിയവയുണ്ട്. ശുക്രനിലേക്ക് വിടുന്ന ശൂന്യാകാശവാഹനത്തിന് 100 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള കഴിവുണ്ടാകുന്നതായിരിക്കും. 500 വാട്ട് ഊര്‍ജവും ഈ വാഹനത്തിനുണ്ടാകുന്നതായിരിക്കും.
വര്‍ഷങ്ങളോളം ഇന്ത്യ പ്രാദേശികപരമായതും സാമ്പത്തികപരമായി ഗുണം ലഭിക്കുന്നതുമായ ദൗത്യങ്ങളായിരുന്നു ഏറ്റെടുത്തിരുന്നതെന്ന് നൂക്ലിയാര്‍ ആന്‍ഡ് സ്പേസ് പോളിസി ഇനീഷ്യേറ്റീവിന്റെ മേധാവി രാജേശ്വരി പിള്ള രാജഗോപാലന്‍ വ്യക്തമാക്കുന്നു. മറ്റ് ബഹിരാകാശ ഏജന്‍സികളുമായി കിടപിടിക്കാന്‍ വേണ്ടി ചാന്ദ്രയാനും മംഗള്‍യാനും പോലുള്ള ദൗത്യങ്ങള്‍ ഇന്ത്യ ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ശുക്രഗ്രഹത്തിലേക്കുള്ള ദൗത്യം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
വളരെ കുറഞ്ഞ ചിലവില്‍ ബഹിരാകാശ ദൗത്യങ്ങള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാനുള്ള ഇന്ത്യയുടെ കരുത്ത് ഈ ദൗത്യത്തോട് കൂടി ഒന്നുകൂടി വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു.
അതേസമയം 2022ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഒരു ദൗത്യവും ഐ.എസ്.ആര്.ഓ നടത്തുന്നതായിരിക്കും.
Discussion about this post