തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉല്‍സവത്തിനും അതിനുശേഷം നട തുറക്കുന്ന ദിവസങ്ങളിലും ശബരിമലയില്‍ വ്യോമനിരീക്ഷണം ശക്തമാക്കാന്‍ പോലിസ്. വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം . വ്യോമ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫിസര്‍ പത്തനംതിട്ട ഡിസിപി ആയിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് നിലയ്ക്കലിലെ ഹെലിപാഡ് സജ്ജമാക്കി നിര്‍ത്തും.
കൊച്ചി നേവല്‍ ബേസില്‍ നിന്നായിരിക്കും സര്‍വീസ്. നേവല്‍ ടീമിനെ ഒരു ഐപിഎസ് ഓഫിസര്‍ അനുഗമിക്കും. എറണാകുളം റേഞ്ച് ഐജിക്കായിരിക്കും മേല്‍നോട്ടം. നവംബര്‍ 16, ഡിസംബര്‍ അഞ്ച്, ആറ്, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമ നിരീക്ഷണം നടത്തുന്നത്.
Discussion about this post