രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായി ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. ആറ് ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്.
നിലവില്‍ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.51 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 76.07 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 80.92 രൂപയും ഡീസലിന് 77.54 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 79.86 രൂപയും 76.42 രൂപ എന്നിങ്ങനെയാണ്.
അതേസമയം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.56 രൂപയും ഡീസലിന് 72.31 രൂപയുമാണ് വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.07 രൂപയും ഡീസലിന് 75.76 രൂപയുമാണ് വില.
Discussion about this post