ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നാളെ സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിളിക്കാനാണ് ധാരണയായിട്ടുള്ളത്. മണ്ഡലകാല തീര്‍ത്ഥാടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് യോഗം വിളിക്കുന്നത്. യോഗത്തില്‍ ഏതെങ്കിലും സംഘടനകളെ വിളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മണ്ഡല മകര വിളക്ക് പൂജയ്ക്കായി നവംബര്‍ 16നാണ് ശബരിമല നട തുറക്കുക.
Discussion about this post