ശബരിമല യുവതി പ്രവേശനം സംബന്ധിച്ച കോടതി വിധിയിലെ റിട്ട ഹര്‍ജികള്‍ തളളണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംക്കോടതിയില്. ഒരെ വ്യക്തികള്‍ തന്നെ പുനപരിശോധന ഹര്‍ജികളും, റിട്ട് ഹര്‍ജികളും നല്കിയിരിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വാദം. തികച്ചും സാങ്കേതികമായ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ്ഭിഭാഷകന് കോടതിയില്‍ മുന്നോട്ട് വച്ചത്.
രവി ഗുപ്തയ്ക്ക് പകരം വിജയ് ഹന്സാരയാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത്.
നാല് റിട്ട ഹര്‍ജികളും തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ആ ആവശ്യത്തിലേക്ക് കടക്കാന്‍ കോടതി തയ്യാറായില്ല, പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്നും സുപ്രിം കോടതി അറിയിച്ചു. പുനപരിശോധ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുകയാണെങ്കില്‍ അതിനൊപ്പം റിട്ട ഹര്‍ജികളും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉതോടെ റിവിഷന്‍ ബഞ്ച് തുറന്ന കോടതിയില്‍ പരിഗണിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമായി.
Discussion about this post