സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാനിരിക്കെ പദ്ധതി സ്വദേശീയ രീതികളെ അടിസ്ഥാനമാക്കിയാകണം എന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടന രംഗത്ത്. ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിജ്ഞാന ഭാരതി എന്ന സംഘടനയാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആശയത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ ഇന്നും നാളെയുമായി പ്രമുഖ വ്യവസായികളുടേയും വിദഗ്ധരുടേയും സെമിനാര്‍ സംഘടന ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ വികസന വകുപ്പു മന്ത്രി വെങ്കയ്യ നായിഡു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
സിംഗപ്പൂരിനോടു കിടപിടിക്കുന്ന തരത്തില്‍ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുക എന്നത് മാത്രമായിരിക്കരുത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തദ്ദേശീയ സാങ്കേതിക വിദ്യകളും പദ്ധതിയുടെ ഭാഗമാക്കണമെന്നുമുള്ള നിര്‍ദ്ദേശം വെങ്കയ്യ നായിഡുവുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചതായി സംഘടനയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
പദ്ധതി നടത്തിപ്പില്‍ ഉള്‍പ്പെടുത്താവുന്ന ഭാരതീയ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു പ്രത്യേക വെബ്‌സൈറ്റിനും വിജ്ഞാന ഭാരതി രൂപം നല്‍കിയിട്ടുണ്ട്. എല്ലാ വയക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും തുല്ല്യ പരിഗണന നല്‍കുകയും വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാവരിലേയ്ക്കും എത്തുകയും ചെയ്യണമെന്നതാണ് പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടനയുടെ ആശയം.
Discussion about this post