നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സനലിന്റെ ഭാര്യ വിജി സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
കേസിലെ മുഖ്യപ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്‌തെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ മറ്റു പ്രതികള്‍ ഉണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് സനലിന്റെ ഭാര്യയുടെ വാദം. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
ഡി.വൈ.എസ്.പി ഹരികുമാര്‍ സനിലനെ കൊലപ്പെടുത്തിയെന്നാണ് നിലനില്‍ക്കുന്ന ആരോപണം. തുടര്‍ന്ന് കൊലപാതകം അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും വിമര്‍ശനമുണ്ട്.
കേസിനാസ്പദമായ കൊലപാതകം നടന്നതിന് ശേഷം പത്ത് ദിവസത്തോളം കാലം മുഖ്യപ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് നവംബര്‍ 13ന് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലിയില്‍ കണ്ടെത്തുകയായിരുന്നു. സ്വന്തം വീട്ടില്‍ തന്നെയായിരുന്നു ഹരികുമാര്‍ ആത്മഹത്യ ചെയ്തത്.
Discussion about this post