ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശമനമില്ല . പ്രധാനമന്ത്രി മഹീന്ദ രജപക്സെക്ക് പാര്‍ലിമെന്റില്‍ ഭൂരിപക്ഷമില്ലെന്ന് സ്പീക്കര്‍ കരു ജയസുര്യ അറിയിച്ചു . രജ്പക്സെ സര്‍ക്കാരിന് എതിരെയായ അവിശ്വാസ പ്രമേയം പാര്‍ലിമെന്റ് അംഗീകരിച്ചതായും സ്പീക്കര്‍ വ്യക്തമാക്കി .
പാര്‍ലിമെന്റില്‍ മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ പാര്‍ട്ടിയ്ക്കാണ് ഭൂരിപക്ഷം . അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വിക്രമസിംഗയെ പുറത്താക്കി പ്രസിഡന്റ് സിരിസേന മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു .
ഇതിനിടയില്‍ ലങ്കന്‍ പാര്‍ലിമെന്റ് പിരിച്ചു വിടുവാനും ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്തുവാനും പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിടുകയും ചെയ്തു . എന്നാല്‍ ശ്രീലങ്കന്‍ പാര്‍ലിമെന്റ് പിരിച്ചു വിടാനുള്ള പ്രസിഡന്റ് ഉത്തരവ് ശ്രീലങ്കന്‍ സുപ്രീംകോടതി തള്ളികളഞ്ഞു . ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തത് .
Discussion about this post