ശബരിമല യുവതി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും . യുവതി പ്രവേശനം വിലക്കണമെന്നും മണ്ഡലക്കാലം സുഗമമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യം ഉന്നയിക്കും . മറ്റു ഹിന്ദുസംഘടനകളെ യോഗത്തിലേക്ക് വിളിക്കാത്തതില്‍ ബിജെപി അതൃപ്തി അറിയിച്ചു .
സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്നതില്‍ നിലപാട് വ്യക്തമാക്കാതിരുന്ന ബിജെപി എന്‍ഡിഎ നേതാക്കളുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പങ്കെടുക്കാനുള്ള തീരുമാനമെടുത്തത് .
ശബരിമല വിഷയത്തില്‍ പ്രതിഷേധം തുടരുന്ന കാര്യത്തില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനമെടുക്കും . സര്‍ക്കാരിന് വൈകിവന്ന ബുദ്ധിയാണെങ്കിലും പ്രതീക്ഷയുണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു .
Discussion about this post