സ്വാതന്ത്ര സമരസേനാനിയായ വീര സവര്‍ക്കറിനെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോലീസിന് പരാതി നല്കി സവര്‍ക്കര്‍ കുടുംബാഗം. വീര സവര്‍ക്കര്‍ സ്വയം ജയില്‍ മോചിതനാവാന്‍ വേണ്ടി ബ്രിട്ടീഷുകാരോട് അപേക്ഷിച്ചുവെന്ന് രാഹുല്‍ ഗാന്ധി തെറ്റായ ഒരു പരാമര്‍ശമാണ് നടത്തിയതെന്ന് സവര്‍ക്കറുടെ കൊച്ചനന്തിരവനായ രഞ്ജിത് സവര്‍ക്കര്‍ ചൂണ്ടിക്കാട്ടി. മുംബൈയിലെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് രഞ്ജിത് സവര്‍ക്കര്‍ പരാതി നല്‍കിയിട്ടുള്ളത്.
ഒരു തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ തെറ്റായ പരാമര്‍ശനം നടത്തിയത്. തന്നെ ജയില്‍ മോചിതനാക്കാന്‍ വേണ്ടി ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇക്കാര്യം പറഞ്ഞ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു കത്ത് എഴുതിയിരുന്നു. കത്തില്‍ താന്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്ന് സവര്‍ക്കര്‍ എഴുതി,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ബി.ആര്.അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സമയത്താണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ കാല് പിടിക്കാമെന്ന് പറഞ്ഞതെന്നും രാഹുല്‍ പരാമര്‍ശിച്ചു.
എന്നാല്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് തെറ്റാണെന്ന് രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. 27 കൊല്ലത്തോളം വീര സവര്‍ക്കര്‍ ജയില്‍ വാസമനുഭവിച്ചുവെന്ന് രഞ്ജിത് സവര്‍ക്കര്‍ ചൂണ്ടിക്കാട്ടി. വീര സവര്‍ക്കറിനെ ആക്ഷേപിച്ചതിനെതിരെയാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
Rahul Gandhi in an election rally y'day alleged Veer Savarkar had apologised to the Britishers to be released from jail. It's false.Savarkar ji was jailed for 27yrs by Britishers.I've filed a complaint against him for defaming Savarkar ji: R Savarkar, Grandnephew of #VeerSavarkar pic.twitter.com/dzhvkZwsHC
— ANI (@ANI) November 15, 2018
Discussion about this post