ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നും സുരക്ഷാ സൈനികര്‍ രണ്ട് ലഷ്കര്‍ ഭീകരരെ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സൈനികര്‍ പിടിച്ചെടുത്തു.
ഇന്ത്യന്‍ കരസേനയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സേനയാണ് ഇവരെ പിടികൂടിയത്. പൂഞ്ച് ജില്ലയിലെ മേന്ധറിനടുത്ത് രജൗരി-പൂഞ്ച് ഹൈവേയിലാണ് ഭീകരരെ പിടിച്ചത്. ഇവര്‍ ഒരു ടവേര കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. സുരക്ഷാ സൈനികര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്.
ഇവരുടെ പക്കല്‍ നിന്നും രണ്ട് എ.കെ-56 റൈഫിളുകള്‍ വീണ്ടെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post