ജമ്മു കശ്മീരില്‍ ഇക്കൊല്ലം ഇന്ത്യന്‍ സൈന്യം വധിച്ചത് 211 ഭീകരരെയാണെന്ന് റിപ്പോര്‍ട്ട്. പാക് അനുകൂല ഭീകര സംഘടനകളിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലും.
തെക്കന്‍ കശ്മീരില്‍ 109 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ വടക്കന്‍ കശ്മീരില്‍ 45 ഭീകരരും കൊല്ലപ്പെട്ടു. അതേസമയം 171 ഭീകരരെ പോലീസ് പിടികൂടിയിട്ടുമുണ്ട്. കൂടാതെ അഞ്ച് പേര് കീഴടങ്ങുകയും ചെയ്തു.
കൊല്ലപ്പെട്ടവരില്‍ കുപ്രസിദ്ധ ഭീകരരായ സമീര്‍ അഹമ്മദ് ഭട്ട്, അബു മതീന് , അബു ഹമാസ് ,സദ്ദാം പാഡര്‍ , അബു ഖാസിം തുടങ്ങിയവരുള്‍പ്പെടുന്നു. ലഷ്കര്‍-ഇ-തോയ്ബ , ജെയ്ഷെ മുഹമ്മദ് ,ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളിലെ ഭീകരവാദികളാണ് കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ സൈന്യത്തിന കരുത്ത് ലഭിച്ചത് പ്രാദേശിക നിവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് പ്രവര്‍ത്തനമായിരുന്നു. ഇത് മൂലം ഭീകരരുടെ നീക്കങ്ങള്‍ സൈന്യത്തിനു ചോര്‍ന്ന് ലഭിക്കുന്നുണ്ട്. അതേസമയം ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന യുവാക്കളുടെ കുടുംബാംഗങ്ങളെക്കൊണ്ട് അവരെ തിരികെ വിളിപ്പിക്കുന്ന ശ്രമവും സൈന്യം നടത്തുന്നുണ്ട്. എന്നാല്‍ ഭീകരപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നവര്‍ക്ക് നേരേ ശക്തമായ നടപടിയും എടുക്കുന്നുണ്ട്. കഴിഞ്ഞ കൊല്ലം 217 ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്.
Discussion about this post