ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടുമായി എത്തിയ കെ.പി ശശികല ടീച്ചറെ പോലിസ് അറസ്റ്റ് ചെയ്ത് നടപടിയില്‍ ജന പ്രതിഷേധം സര്‍ക്കാരിന് എതിര്. ഹര്‍ത്താലില്‍ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളിലൂം ഹര്‍ത്താലിന് വഴിയൊരുക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന പ്രതികരണമാണ് ലഭിച്ചത്.
എന്തിനാണ് ഇരുമുടിക്കെട്ടുമായെത്തിയവരെ അറസ്റ്റ് ചെയ്തതെന്ന് ഒരു സ്ത്രി ചോദിക്കുന്നു. എല്ലാ പോലിസിനെയും എന്തിനാണ് ശബരിമലയില്‍ കൊണ്ട് ഇറക്കിയത് എന്നാണ് മറ്റൊരു ചോദ്യം. ഇത്തരമൊരു ഹര്‍ത്താലിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ അഹങ്കാരമാണെന്നും സ്ത്രീകള്‍ പറയുന്നു.
Discussion about this post