Friday, December 26, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ; റെഡ് അലർട്ട്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

by Brave India Desk
May 22, 2024, 07:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ. ഇതേ തുടർന്ന് ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഉച്ച മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്,

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. നേരത്തെ പത്തനംതിട്ടയിലും ഇടുക്കിയിലും മാത്രമായിരുന്നു റെഡ് അലർട്ട്. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may like

അയ്യപ്പ സംഗമത്തിലെ യോഗിയുടെ കത്ത് എൽഡിഎഫിന് വിനയായി; സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം: പ്ലസ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും, തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് നിലവിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. വരും ദിവസങ്ങളിൽ മഴ തുടരും. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

* ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
* സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
* ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
* സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
* വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
* ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
* മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
* ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.
* റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
* ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
* ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
* മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
* കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
* വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1056 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കിൽ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

Tags: Red alertrain
Share5TweetSendShare

Latest stories from this section

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

പത്മനാഭസ്വാമിയുടെ പൊന്നിലും കണ്ണുവെച്ചു;സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി

പത്മനാഭസ്വാമിയുടെ പൊന്നിലും കണ്ണുവെച്ചു;സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

Discussion about this post

Latest News

രുചിയുടെ പേരിൽ ലോകം ഓർക്കേണ്ടിയിരുന്ന ഒരു പേര്, ഒടുവിൽ ക്രൈം ഫയലുകളിൽ ; ദ ദോശകിംഗ് 

രുചിയുടെ പേരിൽ ലോകം ഓർക്കേണ്ടിയിരുന്ന ഒരു പേര്, ഒടുവിൽ ക്രൈം ഫയലുകളിൽ ; ദ ദോശകിംഗ് 

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം; യുവാവിനെ തല്ലിക്കൊന്നു, നിയമവ്യവസ്ഥ തകർന്നുവെന്ന് വിമർശനം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം; യുവാവിനെ തല്ലിക്കൊന്നു, നിയമവ്യവസ്ഥ തകർന്നുവെന്ന് വിമർശനം

അയ്യപ്പ സംഗമത്തിലെ യോഗിയുടെ കത്ത് എൽഡിഎഫിന് വിനയായി; സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

അയ്യപ്പ സംഗമത്തിലെ യോഗിയുടെ കത്ത് എൽഡിഎഫിന് വിനയായി; സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

അഫ്ഗാനിലെ അവസാന സിനിമാ തിയേറ്ററും ഇടിച്ചുനിരത്തി താലിബാൻ 

അഫ്ഗാനിലെ അവസാന സിനിമാ തിയേറ്ററും ഇടിച്ചുനിരത്തി താലിബാൻ 

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം: പ്ലസ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവനാണ് ;വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളിൽ ഒരു രാജകുമാരൻ

ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവനാണ് ;വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളിൽ ഒരു രാജകുമാരൻ

തലയ്ക്ക് 1.1 കോടി വില:കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെയെ വധിച്ച് സുരക്ഷാ സേന

തലയ്ക്ക് 1.1 കോടി വില:കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെയെ വധിച്ച് സുരക്ഷാ സേന

സ്കൂട്ടറിൽ പുസ്തകം വിറ്റു നടന്ന സുഹൃത്തുക്കൾ ഇന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാർ;വാൾമാർട്ട് നൽകിയത് 1.2 ലക്ഷം കോടി!

സ്കൂട്ടറിൽ പുസ്തകം വിറ്റു നടന്ന സുഹൃത്തുക്കൾ ഇന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാർ;വാൾമാർട്ട് നൽകിയത് 1.2 ലക്ഷം കോടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies