ക്വാലാലംപൂര്‍: മലേഷ്യയുടെ മൗണ്ട് കിനബലുവില് വെള്ളിയാഴ്ച നടന്ന ഭൂചലനത്തില്‍ 13 പര്‍വ്വതാരോഹകര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആറു പേരെ കാണാതായിട്ടുണ്ട്.
റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കിനബലുവില് 4,096 മീറ്റര്‍ ഉയരത്തില്‍ നിന്ന് കരിങ്കല്‍ പാറകള്‍ താഴേക്ക് പതിക്കാനും മണ്ണിടിച്ചിലിനും കാരണമായി. ജനവാസ പ്രദേശങ്ങളില്‍ 23 സ്കൂളുകളടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സിങ്കപ്പൂര്‍ പ്രൈമറി സ്കൂളില്‍ നിന്ന് ഉല്ലാസയാത്രയ്ക്ക് വന്ന 19 കുട്ടികളും രണ്ടു അധ്യാപകരുമടങ്ങുന്ന സംഘവും മരിച്ചവരില്‍ ഉള്‍പ്പെടും. അറിയപ്പെടുന്ന പ്രാദേശിക മലേഷ്യന്‍ പര്‍വ്വതാരോഹക റേച്ചല്‍ ഹൊ യാന്‍ ഷിയുവാന്‍(12) മരിച്ചതായി സ്ഥിരീകരിച്ചു.
Discussion about this post