1984ല്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ ഒരാള്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവും വിധിച്ചു. ഡല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. യശ്പാല്‍ സിംഗ് എന്ന പ്രതിക്കാണ് വധശിക്ഷ ലഭിച്ചത്. അതേസമയം ജീവപര്യന്തം ലഭിച്ചത് നരേഷ് ഷെരാവത്ത് എന്ന പ്രതിക്കാണ്.
സുരക്ഷാ കാരണങ്ങളാല്‍ തീഹാര്‍ ജയിലില്‍ വെച്ചാണ് വിധി പുറപ്പെടുവിച്ചത്. തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ നടന്ന കലാപത്തില്‍ സിഖുകാരായ ഹര്‍ദീവ് സിംഗ്, അവതാര്‍ സിംഗ് തുടങ്ങിയവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
Discussion about this post